ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ രാജ്യാന്തരസെമിനാര്‍
Thursday, January 29, 2015 12:44 AM IST
കൊച്ചി: വിശ്വാസവും സംസ്കാരവും എന്ന വിഷയത്തില്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ ഇന്നാരംഭിക്കും. കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളിലാണു സെമിനാര്‍.

ഇന്നു രാവിലെ കാര്‍മല്‍ഗിരി സെമിനാരിയില്‍ പുനെ ബിഷപ് ഡോ. തോമസ് ഡാബ്രെ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം മംഗലപ്പുഴ സെമിനാരിയില്‍ സെമിനാര്‍ സമാപിക്കും.


സ്പെയിന്‍, ഓസ്ട്രിയ, പാരിസ്, മഡഗാസ്ക്കര്‍, കാലടി സംസ്കൃത സര്‍വകലശാല, പുനെ ജ്ഞാനദീപ് വിദ്യപീഠം, ബംഗളൂരു സെന്റ് പീറ്റേഴ്സ് സെമിനാരി, കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികള്‍ എന്നിവിടങ്ങളില്‍നിന്നു ദൈവശാസ്ത്ര, തത്വശാസ്ത്ര ഗവേഷകര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഗവേഷകരും വിദ്യാര്‍ഥികളുമടക്കം 650 പേര്‍ സെമിനാറില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.