മൂലൂര്‍ അവാര്‍ഡ് റഫീക് അഹമ്മദിന്
മൂലൂര്‍ അവാര്‍ഡ് റഫീക് അഹമ്മദിന്
Thursday, January 29, 2015 12:43 AM IST
പത്തനംതിട്ട: സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ സ്മരണയ്ക്കായി ഏറ്റവും മികച്ച മലയാള കവിതാ സമാഹരത്തിന് ഇലവുംതിട്ട മൂലൂര്‍ സ്മാരകസമിതി നല്‍കുന്ന അവാര്‍ഡിന് കവി റഫീക്ക് അഹമ്മദിന്റെ കവിതകള്‍ തെരഞ്ഞെടുത്തു. 2013 ഒക്ടോബറില്‍ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച റഫീക്ക് അഹമ്മദിന്റെ കവിതകള്‍ ക്കാണ് 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. നവാഗതര്‍ക്കുള്ള 3001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഒന്നാമതു മൂലൂര്‍ പുരസ്കാരം ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാടിന്റെ കേരള പാഠാവലി എന്ന കവിതയ്ക്കു നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.