ചാവറ പ്രസംഗമത്സരം: ക്ളെസ്റി ജോവാനിയസിന് ഒന്നാം സമ്മാനം
Thursday, January 29, 2015 12:43 AM IST
കൊച്ചി: എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന അന്തര്‍സര്‍വകലാശാല ചാവറ പ്രസംഗമത്സരത്തില്‍ അരുവിത്തറ സെന്റ് ജോര്‍ജ് കോളജ് വിദ്യാര്‍ഥി ക്ളെസ്റി ജോവാനിയസ് ഒന്നാം സമ്മാനം നേടി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ ജിജോ ജോര്‍ജ് രണ്ടാം സമ്മാനവും കുറവിലങ്ങാട് ദേവമാത കോളജിലെ ജാസ്മിന്‍ ജോസഫ് മൂന്നാം സമ്മാനവും നേടി.

വിജയികള്‍ക്ക് യഥാക്രമം 10,000, 7,000, 5,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും നല്‍കി. സിഎംഐ സഭയുടെ വികാരി ജനറാള്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ സമ്മാനദാനം നിര്‍വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ അധ്യക്ഷത വഹിച്ചു. പ്രഫ. അഗസ്റിന്‍ എ. തോമസ്, ജെസിഐ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ജെ.സി. കിഷോര്‍ കുമാര്‍, ഫാ. ജോജി പുത്തിരിക്കല്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.