സിസ്റര്‍ ലിഡിയ ഡിഎം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
സിസ്റര്‍ ലിഡിയ ഡിഎം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Thursday, January 29, 2015 12:42 AM IST
തിരുവനന്തപുരം: മേരീമക്കള്‍ സന്യാസിനി സമൂഹത്തിന്റെ നിര്‍മലാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റര്‍ ലിഡിയ പിച്ചളക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. വെണ്ണിയൂര്‍ പ്രൊവിന്‍ഷ്യല്‍ ഭവനത്തില്‍ നടന്ന അഞ്ചാം പ്രൊവിന്‍ഷ്യല്‍ സിനാക്സിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അസിസ്റന്റ് പ്രൊവിന്‍ഷ്യലായി സിസ്റര്‍ കൃപാ തോമസ് മണ്ണംപ്ളാക്കലും കൌണ്‍സിലേഴ്സായി സിസ്റര്‍ സെലിന്‍ ജോസ് കോക്കാട്ട്, സിസ്റര്‍ സോഫി മരിയ പാറക്കുഴി, സിസ്റര്‍ മേരി ഡോമിനിക് കിഴക്കേത്തലയ്ക്കല്‍ എന്നിവരും പ്രൊവിന്‍ഷ്യല്‍ ട്രഷറര്‍ ആയി സിസ്റര്‍ ടെസി മരിയ വടക്കേക്കുന്നേലും സെക്രട്ടറിയായി സിസ്റര്‍ അക്വീനാ പെരുമ്പള്ളിലും തെരഞ്ഞെടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.