മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കി
Thursday, January 29, 2015 12:41 AM IST
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചു. ഇന്നലെമുതല്‍ പേ വാര്‍ഡ് അഡ്മിഷന്‍ നിര്‍ത്തിവച്ചു. വിഐപി ഡ്യൂട്ടിക്കും പോകുന്നില്ല. പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ളാസ് ബഹിഷ്കരണവും ആരംഭിച്ചു. നാഷണല്‍ ഗെയിംസ് ഡ്യൂട്ടിയില്‍ നിന്നു വിട്ടുനില്‍ക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ അധ്യാപകരുടെ 33 തസ്തിക ഇടുക്കി, മഞ്ചേരി മെഡിക്കല്‍ കോളജുകളിലേക്കു മാറ്റിയതില്‍ പ്രതിഷേധിച്ച്് ശനിയാഴ്ച മുതലാണു ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. മാറ്റിയ തസ്തികയില്‍ 11 എണ്ണത്തില്‍ ഡോക്ടര്‍മാരുണ്ട്. ബാക്കി ഒഴിഞ്ഞുകിടക്കുകയാണ്.


അസിസ്റന്റ് പ്രഫസര്‍മാരുടെ 19 തസ്തികയിലേക്ക് ആളെടുക്കാതെ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഡോക്ടര്‍മാരെ മറ്റു മെഡിക്കല്‍ കോളജുകളിലേക്കു സ്ഥലം മാറ്റുന്നതെന്നാണ് കെജിഎംസിടി ആരോപിക്കുന്നത്. റഫറല്‍ മെഡിക്കല്‍ കോളജായിട്ടും രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ ഡോക്ടര്‍മാരെ സ്ഥലംമാറ്റിയാല്‍ ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.