സാജു ജോര്‍ജ് പിഎസ്സി സെക്രട്ടറി; ആര്‍. ഗിരിജ തിരുവനന്തപുരം നഗരസഭാ സെക്രട്ടറി
Thursday, January 29, 2015 12:41 AM IST
തിരുവനന്തപുരം: പബ്ളിക് സര്‍വീസ് കമ്മീഷന്‍ സെക്രട്ടറിയായി സാജു ജോര്‍ജിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

നിലവില്‍ പിഎസ്സിയിലെ മുതിര്‍ന്ന അഡീഷണല്‍ സെക്രട്ടറിയും പരീക്ഷാ കണ്‍ട്രോളറുമാണു സാജു ജോര്‍ജ്. സെക്രട്ടറി പി.സി. ബിനോയി വിരമിക്കുന്ന ഒഴിവിലാണു നിയമനം. കഴിഞ്ഞദിവസം ഐഎഎസ് ലഭിച്ച സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ള ആസൂത്രണ ബോര്‍ഡ് ജോയിന്റ് ഡയറക്ടറും ആലപ്പുഴ ജില്ലാ പ്ളാനിംഗ് ഓഫീസറുമായ ആര്‍. ഗിരിജയെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിയായി നിയമിച്ചു. ഐഎഎസ് ലഭിച്ച മറ്റൊരു ഉദ്യോഗസ്ഥനായ യു.വി. ജോസ് കേരള സുസ്ഥിര നഗര വികസന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.