ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിച്ചു
ജിജി തോംസണെ  ചീഫ് സെക്രട്ടറിയായി നിയമിച്ചു
Thursday, January 29, 2015 12:11 AM IST
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണെ നിയമിക്കുന്നതി നു മന്ത്രിസഭായോ ഗം അംഗീകാരം നല്‍കി. വരുന്ന 31നു ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ വിരമിക്കുന്ന മുറയ്ക്കു ജിജി തോംസണ്‍ ചുമതലയേല്‍ക്കും.

ഇ.കെ. ഭരത്ഭൂഷണ്‍ പങ്കെടുത്ത അവസാന മന്ത്രിസഭായോഗത്തില്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ മന്ത്രിമാര്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയതായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.


ചീഫ് സെക്രട്ടറിയെന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തിനു ചെയ്യാന്‍ കഴിഞ്ഞു. 31നു ഭരത് ഭൂഷണ് ഔപചാരികമായ യാത്രയയപ്പു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.