കയര്‍ കേരള: മത്സരങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍
Thursday, January 29, 2015 12:35 AM IST
ആലപ്പുഴ: ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചുവരെ ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരളയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ലേഖന രചന, ചിത്ര രചന തുടങ്ങിയവയ്ക്കു പുറമേ വിവിധ തരത്തിലുള്ള കയര്‍പിരി മത്സരങ്ങളും അരങ്ങേറും. കയര്‍ മേഖലയിലെ യന്ത്രവത്കരണം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലുള്ള ലേഖന മത്സരത്തിലേയ്ക്ക് രചനകള്‍ ഇംഗ്ളീഷിലോ മലയാളത്തിലോ അയയ്ക്കാം. കയറിന്റെ നാട്ടിലെ കരളിന്‍ തുടിപ്പുകള്‍ എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരവും നടക്കുന്നുണ്ട്. ഹയര്‍ റെസലൂഷനിലെ 18 ഇഞ്ച് - 12 ഇഞ്ച് വലുപ്പത്തിലുള്ള മൂന്നു കോപ്പികളോടൊപ്പം ഫോട്ടോഗ്രാഫറുടെ പേരും ഫോട്ടോയുടെ അടിക്കുറിപ്പും രേഖപ്പെടുത്തണം.

ലേഖനമത്സരത്തിനും ഫോട്ടോഗ്രാഫി മത്സരത്തിനുമുള്ള എന്‍ട്രികള്‍ ഫെബ്രുവരി രണ്ടിനു മുമ്പ്് കണ്‍വീനര്‍, ലോക്കല്‍ പബ്ളിസിറ്റി കമ്മിറ്റി, കയര്‍ കേരള 2015, കേരള സ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി, ജില്ലാ കോടതിക്കു സമീപം, ആലപ്പുഴ-1 എന്ന മേല്‍വിലാസത്തില്‍ അയയ്ക്കുക. ഫെബ്രുവരി മൂന്നിനു എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടക്കും.


മുതിര്‍ന്നവര്‍ക്കും പതിനഞ്ചു വയസിനു താഴെയുള്ളവര്‍ക്കുമുള്ള വൈക്കം കയര്‍ യൂണിറ്റിന്റെ കയര്‍ പിരി മത്സരം ചേര്‍ത്തലയിലും ആറാട്ടുപുഴ കയര്‍ യൂണിറ്റിന്റെ മത്സരം ഹരിപ്പാടും ഫെബ്രുവരി നാലിനു നടക്കും. കയര്‍ കൈപ്പിരി മത്സരവും അന്നേദിവസം ചേര്‍ത്തലയില്‍ നടക്കും. ഫെബ്രുവരി മൂന്നിനു കയര്‍ യന്ത്രപ്പിരി മത്സരം കണിച്ചുകുളങ്ങരയിലെ കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷനിലും ഫെബ്രുവരി രണ്ടിനു ഇലക്ട്രോണിക് റാട്ട്് ഉപയോഗിച്ചുള്ള കയര്‍പിരി മത്സരം കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ഫാക്ടറി സമുച്ചയത്തിലും നടക്കും. കൂടാതെ മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘഗാനം (57 അംഗങ്ങള്‍), ലളിതഗാനം, നാടോടിഗാനം(57 അംഗങ്ങള്‍) എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 9447117606 , 04772245268
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.