റിസര്‍വ് കണ്ടക്ടര്‍മാരെ പിഎസ്സി ലിസ്റില്‍നിന്നു നിയമിക്കണം: ഹൈക്കോടതി
റിസര്‍വ് കണ്ടക്ടര്‍മാരെ പിഎസ്സി ലിസ്റില്‍നിന്നു  നിയമിക്കണം: ഹൈക്കോടതി
Thursday, January 29, 2015 12:34 AM IST
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ റിസര്‍വ് കണ്ടക്ടര്‍മാരെ പിഎസ്സിയുടെ റാങ്ക് ലിസ്റില്‍നിന്നു നിയമിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചക്കകം നടപടി സ്വീകരിക്കണമെന്നും ആവശ്യമെങ്കില്‍ അര്‍ഹതയില്ലാതെ ജോലിയില്‍ തുടരുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടാണെങ്കിലും പിഎസ്സി സെലക്ഷന്‍ ലിസ്റില്‍നിന്നുള്ളവരെ അടിയന്തരമായി നിയമിക്കണമന്നുമാണു ഹൈക്കോടതി നിര്‍ദേശം. പിഎസ്സി റാങ്ക് ലിസ്റ് നിലവിലിരിക്കെ എംപ്ളോയ്മെന്റില്‍ നിന്നും എംപാനലായും നിയമിച്ച താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തെ ചോദ്യം ചെയ്തു തിരുവനന്തപുരം സ്വദേശി സി.പി. രാകേഷും മറ്റും നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലാണു ജസ്റീസ് വി. ചിദംബരേഷിന്റെ ഉത്തരവ്. സ്ഥിരനിയമനത്തിനുള്ള റാങ്ക് ലിസ്റ് നിലനില്‍ക്കെ താല്‍കാലിക നിയമനവും താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലും സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്.


ഇപ്പോള്‍ 12,000 താല്‍കാലിക കണ്ടക്ടര്‍മാരാണു കോര്‍പറേഷനിലുള്ളത്. ഇവരില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുളള നീക്കമാണു കോര്‍പറേഷന്‍ നടത്തുന്നതെന്നാണു ഹര്‍ജിക്കാരുടെ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.