പാറ്റൂര്‍ ഭൂമി ഇടപാട്: ലോകായുക്തയുടെ നടപടികള്‍ക്കു സ്റേ
Thursday, January 29, 2015 12:27 AM IST
കൊച്ചി: പാറ്റൂരിലെ പുറമ്പോക്കു ഭൂമി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഷീബാ ജോര്‍ജ് എന്നിവര്‍ക്കെതിരായ ലോകായുക്തയുടെ നടപടികള്‍ ഹൈക്കോടതി സ്റേ ചെയ്തു.

ലോകായുക്തയുടെ നടപടി ചോദ്യംചെയ്ത് ഇവര്‍ നല്‍കിയ ഹര്‍ജികളിലാണു ജസ്റീസ് പി.ആര്‍. രാമചന്ദ്രമേനോന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിക്കാര്‍ക്കെതിരായ നടപടി നിര്‍ത്തിവയ്ക്കണമെന്നും കേസിലെ മറ്റു പ്രതികള്‍ക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കി.


കേസിലെ പ്രാഥമിക വാദത്തിന്റെ അടിസ്ഥാനത്തില്‍ ലോകായുക്തയുടെ നടപടികള്‍ സ്റേ ചെയ്യുകയാണെന്നു ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു ഹര്‍ജിക്കാര്‍ക്കു വാദം ഉന്നയിക്കുന്നതിന് അവസരം നല്‍കാതെ തീരുമാനം എടുത്ത സാഹചര്യം പരിഗണിച്ചാണു നടപടിയെന്നും കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്നും സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.