ബിജു രമേശിനെ സന്ദര്‍ശിച്ചതു പിന്തുണ പ്രഖ്യാപിക്കാനല്ല: സ്വാമി പ്രകാശാനന്ദ
Thursday, January 29, 2015 12:27 AM IST
തിരുവനന്തപുരം: ബാര്‍ കോഴ വിവാദം നടക്കുമ്പോള്‍ മദ്യവ്യാപാരി ബിജു രമേശിനെ സന്ദര്‍ശിച്ചതു പിന്തുണ പ്രഖ്യാപിക്കാനല്ലെന്നു ശിവഗിരി ധര്‍മസംഘം ട്രസ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പ്രസ്താവനയില്‍ അറിയിച്ചു.

ബിജു രമേശിനെ സന്ദര്‍ശിച്ചതു പിന്തുണ പ്രഖ്യാപിക്കാനാണെന്ന പ്രചാരണം ഭാവനാസൃഷ്ടി മാത്രമാണ്. ഭവന സന്ദര്‍ശനം തികച്ചും യാദൃച്ഛികമായിരുന്നു. അതു ധനമന്ത്രി കെ.എം. മാണിക്കോ സര്‍ക്കാരിനോ എതിരായിട്ടുള്ളതായിരുന്നില്ല. ധനമന്ത്രി കെ.എം. മാണിക്കു ശിവഗിരി മഠവുമായി നല്ല ബന്ധമാണുള്ളത്്.


ശാസ്തമംഗലത്തുള്ള ഒരു ക്ഷേത്രത്തിലെ സ്വീകരണത്തില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ ബിജു രമേശിന്റെ വീട്ടില്‍ കയറിയതില്‍ അസാധാരണമായി ഒന്നുമില്ല. രമേശന്‍ കോണ്‍ട്രാക്ടറെ പരിചയമുണ്ട്്. ശിവഗിരി മഠം വിവാദങ്ങളില്‍ ഏര്‍പ്പെടാന്‍ താല്പര്യപ്പെടുന്നില്ല. ഭവനസന്ദര്‍ശനത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.