കാര്‍ സ്റാര്‍ട്ടാക്കുന്നതിനിടെ തീപിടിച്ചു മൂന്നു പേര്‍ക്കു പൊള്ളലേറ്റു
കാര്‍ സ്റാര്‍ട്ടാക്കുന്നതിനിടെ തീപിടിച്ചു മൂന്നു പേര്‍ക്കു  പൊള്ളലേറ്റു
Wednesday, January 28, 2015 1:12 AM IST
കൂത്താട്ടുകുളം: സ്റാര്‍ട്ടാക്കുന്നതിനിടെ കാറിനു തീ പിടിച്ചു മൂന്നു പേര്‍ക്കു പൊള്ളലേറ്റു. മണ്ണത്തൂര്‍ കൂഴൂര്‍ സജി (50), വെട്ടിമൂട് പറേക്കുടിയില്‍ സന്തോഷ്, സന്തോഷിന്റെ മകന്‍ ഷോണ്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. സന്തോഷിന്റെ വെട്ടിമൂടുള്ള വീട്ടുമുറ്റത്തെ ഷെഡില്‍ കിടന്നിരുന്ന കാറുടമയായ സജി സ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണു വാഹനത്തിന്റെ ഉള്ളില്‍ തീ പടര്‍ന്നു പിടിച്ചത്.

സംഭവം കണ്ട് ഓടിയെത്തിയ ഷോണ്‍ വാഹനം തുറക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം സെന്‍ട്രല്‍ ലോക്ക് ആയിപ്പോയതിനാല്‍ തുറക്കാനായില്ല. തുടര്‍ന്നു പിന്നാലെ എത്തിയ സന്തോഷും ഷോണും ചേര്‍ന്നു വാഹനത്തിന്റെ ബോണറ്റ് തുറന്നു സെന്റര്‍ ലോക്ക് വേര്‍പെടുത്തി. ഇതിനു ശേഷമാണു ഡോര്‍ തുറന്നു സജിയെ പുറത്തെടുക്കാനായത്. ഇതിനകം ഗുരുതരമായി പൊള്ളലേറ്റ സജിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിനും ഷോണിനും ചെറിയ തോതില്‍ പൊള്ളലേറ്റിട്ടുണ്ട്.


ഞായറാഴ്ച രാത്രിയാണു സംഭവം. വാഹനത്തിനുള്ളില്‍പ്പെട്ട സജിക്ക് 35 ശതമാനം പൊള്ളലേറ്റിട്ടുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തില്‍ വാഗണ്‍ ആര്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറും ഒരു ബൈക്കും പൂര്‍ണമായി അഗ്നിക്കിരയായി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ അപകടകാരണമെന്നു സംശയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.