ഹോംഗാര്‍ഡുകള്‍ക്കു കഠിനജോലി; ദിവസവേതനം 400 രൂപ
Wednesday, January 28, 2015 1:39 AM IST
കോട്ടയം: ഹോംഗാര്‍ഡുകള്‍ക്ക് ദിവസക്കൂലി 400 രൂപ. മാസം നാലു ദിവസം നിര്‍ബന്ധമായി അവധിയെടുക്കണമെന്നു നിര്‍ദേശം വന്നതോടെ 26 ദിവസം മാത്രമെ ഹോം ഗാര്‍ഡുകള്‍ക്കു ജോലിയുള്ളു.

ട്രാഫിക് ഡ്യൂട്ടിക്കാര്‍ക്കാണ് ജോലി ഏറ്റവും ദുഷ്കരമായിരിക്കുന്നത്. മഴയും വെയിലും സഹിച്ചു ആറു മണിക്കൂര്‍ ജോലി ചെയ്യണം. പോലീസിനൊപ്പം പെട്രോളിംഗ്, ഫയര്‍ ഫോഴ്സ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എട്ടു മണിക്കൂര്‍ ജോലി ചെയ്യണം.


2010ല്‍ 250 രൂപ നിരക്കിലാണ് ഇവരെ ദിവസവേതനത്തില്‍ നിയമിച്ചുതുടങ്ങിയത്. രണ്ടുഘട്ടമായി വേതനം 400 രൂപയാക്കി. തൊഴിലാളികള്‍ക്കു ദിവസക്കൂലി 600 രൂപയിലേറെ ലഭിക്കുമ്പോഴാണ് ഗതാഗതനിയന്ത്രണം, രക്ഷാപ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടെയുള്ള ജോലി ചെയ്യുന്നവര്‍ക്കു തുശ്ചമായ വേതനം നല്‍കുന്നത്. 60 വയസ് പൂര്‍ത്തിയാകുന്നവരെ പിരിച്ചുവിടാന്‍ നിലവില്‍ നീക്കം നടക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.