സഹകരണ ജീവനക്കാര്‍ 11ന് പണിമുടക്കും
Wednesday, January 28, 2015 1:38 AM IST
കോട്ടയം: സഹകരണ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയന്റെ (സിഐടിയു) ആഭിമുഖ്യത്തില്‍ സഹകരണ ജീവനക്കാര്‍ ഫെബ്രുവരി 11 ന് സംസ്ഥാന വ്യാപകമായി പണിമുടക്കും.


പണിമുടക്കിന്റെ പ്രചരണാര്‍ഥം നടത്തുന്ന ജില്ലാ ജാഥ ഫെബ്രുവരി അഞ്ച്, ആറ് തീയതികളില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ജാഥ ഫെബ്രുവരി നാലിനു കുമരകത്ത് സിഐടിയു ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സംസ്ഥാന ട്രഷറര്‍ വി.ജി. വിജയകുമാറാണ് ജാഥ ക്യാപ്റ്റന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.