ഷീറ്റ് വില്‍ക്കുമ്പോള്‍ കര്‍ഷകര്‍ ബില്ലു വാങ്ങണം
ഷീറ്റ് വില്‍ക്കുമ്പോള്‍ കര്‍ഷകര്‍ ബില്ലു വാങ്ങണം
Wednesday, January 28, 2015 1:35 AM IST
കോട്ടയം: വില്‍ക്കുന്ന ഷീറ്റിനു വ്യാപാരികളില്‍നിന്നു ബില്ല് വാങ്ങാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്െടന്ന് റബര്‍ ബോര്‍ഡ് വ്യക്തമാക്കി. എത്ര ചെറിയ അളവില്‍ റബര്‍ വിറ്റാലും ലഭിക്കുന്ന വില രേഖപ്പെടുത്തി ബില്‍ വാങ്ങണം. ഒരു കിലോ റബറിനു കൈകാര്യച്ചെലവായി 1.50 രൂപയാണു നിശ്ചയിച്ചിരിക്കുന്നത്.

റബര്‍ ഗുണമേന്മയുടെ കാര്യത്തിലും കര്‍ഷകര്‍ ശ്രദ്ധ പുലര്‍ത്തണം. ആര്‍എസ്എസ് നാല് ഗ്രേഡിലുള്ള റബര്‍ തരംതിരിച്ചു വിലയിടിക്കാനുള്ള നീക്കം കര്‍ഷകര്‍ അനുവദിക്കരുത്. ബില്ല് നല്‍കാതിരിക്കുകയോ നിലവാരമുള്ള റബറിനു വിലയിടിക്കുകയോ ചെയ്താല്‍ ഇക്കാര്യം കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്താം.


ഡീലര്‍ക്കുള്ള വ്യാപാര ലൈസന്‍സ് റബര്‍ ബോര്‍ഡ് നല്‍കുന്നതാണ്. എത്ര കുറഞ്ഞ അളവിലാണ് ഉത്പാദനമെങ്കിലും സംസ്കരണത്തില്‍ ശ്രദ്ധനല്‍കി ഉയര്‍ന്ന നിലവാരമുള്ള ഷീറ്റ് തയാറാക്കുന്നതില്‍ കര്‍ഷകര്‍ ശ്രദ്ധവയ്ക്കണമെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.