വിമുക്തഭടന്റെ വെടിയേറ്റു ഭാര്യ മരിച്ചു
വിമുക്തഭടന്റെ വെടിയേറ്റു  ഭാര്യ മരിച്ചു
Wednesday, January 28, 2015 1:27 AM IST
കോഴിക്കോട്: ബിഎസ്എഫ് മുന്‍ ജവാന്റെ വെടിയേറ്റു ഭാര്യ മരിച്ചു. കുന്നമംഗലം പണിക്കരങ്ങാടി ഒരളിങ്ങല്‍ സ്വദേശി സുരേഷ്കുമാറിന്റെ (45) ഭാര്യ ശ്രീജയാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ വീട്ടിലാണു സംഭവം. ശ്രീജയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സുരേഷ്കുമാര്‍ കുന്നമംഗലം പോലീസ് സ്റേഷനിലെത്തി കീഴടങ്ങി.

ബിഎസ്എഫില്‍നിന്നു വിരമിച്ച സുരേഷ്കുമാര്‍ നഗരത്തിലെ ബാങ്കില്‍ സെക്യൂരിറ്റി ജോലി ചെയ്തു വരികയാണ്. ശ്രീജയുടെ മൃത ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്മോര്‍ട്ടത്തിനു ശേഷം കുന്നമംഗലത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.