ആലപ്പുഴയില്‍ കത്തോലിക്കാ പള്ളിക്കുനേരേ ആക്രമണം; തിരുസ്വരൂപങ്ങള്‍ മോഷ്ടിച്ചു
ആലപ്പുഴയില്‍ കത്തോലിക്കാ പള്ളിക്കുനേരേ ആക്രമണം; തിരുസ്വരൂപങ്ങള്‍ മോഷ്ടിച്ചു
Wednesday, January 28, 2015 1:18 AM IST
ആലപ്പുഴ: തിരുവല്ല അതിരൂപതയുടെ കീഴില്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സ്റാന്‍ഡിനു സമീപമുള്ള സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ മോഷണം പോയി.
പള്ളിക്കുമുന്‍വശം സ്ഥാപിച്ചിരുന്ന മാതാവിന്റെ രൂപക്കൂട് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. കഴിഞ്ഞദിവസമാണ് സംഭവം. അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തുമ്പോളി മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ബോര്‍ഡുകളും കാമറയും കഴിഞ്ഞ പുതുവര്‍ഷദിനത്തില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. സൌത്ത് പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.