കെ.എം. മാണിതന്നെ ബജറ്റ് അവതരിപ്പിക്കണം: വക്കം പുരുഷോത്തമന്‍
കെ.എം. മാണിതന്നെ ബജറ്റ് അവതരിപ്പിക്കണം: വക്കം പുരുഷോത്തമന്‍
Monday, January 26, 2015 12:39 AM IST
തിരുവനന്തപുരം: ധനമന്ത്രിയായിരിക്കുന്നിടത്തോളം കാലം കെ.എം. മാണി തന്നെയാണു ബജറ്റ് അവതരിപ്പിക്കേണ്ടതെന്നു മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍. എതിര്‍ക്കുന്നവര്‍ക്കു പ്രതിഷേധിക്കാന്‍ നിയമസഭയില്‍ അവസരമുണ്ട്. ധനമന്ത്രിയല്ലാതെ മറ്റാരും സംസ്ഥാനചരിത്രത്തില്‍ ഇന്നേവരെ ബജറ്റ് അവതരിപ്പിച്ചിട്ടില്ല.


മന്ത്രി മാണിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബജറ്റ് അവതരിപ്പിക്കുന്നതില്‍ ധാര്‍മികപ്രശ്നമുണ്േടായെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആരോപണങ്ങളെല്ലാം ശരിയാകണമെന്നില്ല എന്നായിരുന്നു വക്കത്തിന്റെ പ്രതികരണം. ഡോ. പല്‍പ്പു അനുസ്മരണചടങ്ങില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.