കുറവിലങ്ങാട്ട് കപ്പല്‍ പ്രദക്ഷിണം നാളെ
Monday, January 26, 2015 12:50 AM IST
കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോനാ പള്ളിയിലെ മൂന്നു നോമ്പ് തിരുനാളിനോടനുബന്ധിച്ചുള്ള കപ്പല്‍ പ്രദക്ഷിണം നാളെ നടക്കും. പ്രധാന തിരുനാള്‍ ദിനമായ നാളെ ഉച്ചകഴിഞ്ഞു ഒന്നിനാണു വലിയ പള്ളിയില്‍നിന്നു കപ്പല്‍ പ്രദക്ഷിണം തുടങ്ങുന്നത്. ബൈബിളിലെ പഴയ നിയമത്തിലെ യോനാ പ്രവാചകന്റെ കപ്പല്‍ യാത്രയെ അനുസ്മരിപ്പിക്കുന്ന കപ്പല്‍ പ്രദക്ഷിണവും തിടമ്പേറ്റിയ ആന അകമ്പടി സേവിക്കുന്ന പ്രദക്ഷിണവും കുറവിലങ്ങാടിന്റെ പ്രത്യേകതയാണ്. എഡി 105ല്‍ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യമുള്ള കുറവിലങ്ങാട് കടപ്പൂര്‍ നിവാസികളാണു തിരുനാളില്‍ കപ്പല്‍ സംവഹിക്കുന്നത്. മൂന്നു നോമ്പിന്റെ ഒന്നാം ദിനമായ ഇന്നു രാവിലെ 8.30നു വിശുദ്ധ കുരിശിന്റെ തിരുശേപ്പിപ്പ് പരസ്യവണക്കിനു പ്രതിഷ്ഠിക്കും.


കപ്പല്‍ പ്രദക്ഷിണം കണക്കിലെടുത്തു കുറവിലങ്ങാട് മേഖലയെ നാളെത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുറവിലങ്ങാട്ടുനിന്നു പ്രാദേശിക അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസും ക്രമീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.