ദേശീയ ഗെയിംസ്: അമ്പെയ്ത്ത് ഉപകരണങ്ങള്‍ നല്‍കി
Monday, January 26, 2015 12:49 AM IST
കൊച്ചി: ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന കേരളത്തിന്റെ അമ്പെയ്ത്ത് താരങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണംചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ റവന്യു ചെയര്‍മാന്‍ ബെന്നി ബെഹനാന്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആര്‍ച്ചറി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹൈബി ഈഡന്‍ എംഎല്‍എ, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, ആര്‍ച്ചറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.ജെ. വിനോദ്, ഗെയിംസ് കോ-ഓര്‍ഡിനേറ്റര്‍ ജോളി പള്ളന്‍, ആര്‍ച്ചറി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. ജോറിസ് പൌലോസ്, കേരള ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എം. അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേരളത്തിന്റെ താരങ്ങളായ 24 പേര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. 56 ലക്ഷം രൂപ വിലയുള്ള ഉപകരണങ്ങള്‍ കേരള ആര്‍ച്ചറി അസോസിയേഷനാണു താരങ്ങള്‍ക്കു നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.