വിദ്യാര്‍ഥികള്‍ക്കുള്ള എഴുത്തു മത്സരം
Monday, January 26, 2015 12:46 AM IST
കോട്ടയം: 30 മുതല്‍ ഫെബ്രുവരി എട്ടു വരെ നടക്കുന്ന 31-ാമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു ലൈഫ് ട്രീ സംഘടനയുമായി ചേര്‍ന്നു ഏഴിനു രാവിലെ 10നു കോട്ടയത്തു 'ഞങ്ങളുടെ ഗ്രാമം ഞങ്ങളുടെ നഗരം' എന്ന വിഷയത്തില്‍ എഴുത്തും അവതരണവും മത്സരം നടക്കും. എട്ട്, ഒമ്പത്, 10 ക്ളാസുകളിലെ അഞ്ചു വിദ്യാര്‍ഥികളടങ്ങുന്ന ടീമുകള്‍ക്കു പങ്കെടുക്കാം. ഗ്രാമ, നഗരത്തിന്റെ ചരിത്രം, പരിസ്ഥിതി, കഥകള്‍ വികസനസ്വപ്നങ്ങളും സാധ്യതകളും രേഖപ്പെടുത്തി അതിന്റെ അവതരണത്തിലൂടെ മികച്ച സ്കൂളുകളെ തെരഞ്ഞെടുക്കും. കുട്ടികള്‍ തയാറാക്കുന്ന മലയാളത്തിലുള്ള രൂപരേഖ ഫെബ്രുവരി മൂന്നിനു മുമ്പായി ലഭിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവയ്ക്കു യഥാക്രമം 2500 രൂപ, 1500 രൂപ, 1000 രൂപ വിലയുള്ള പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും. ഫോണ്‍: 94477 03408.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.