മെഡി. കോളജ് ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തിന്
മെഡി. കോളജ് ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തിന്
Sunday, January 25, 2015 12:54 AM IST
തിരുവനന്തപുരം: പുതിയ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും ഡോക്ടര്‍മാരുടെ അന്യായ സ്ഥലംമാറ്റത്തിലും പ്രതിഷേധിച്ചു സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സൂചനാ സമരം നടത്തി.

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിലായിരുന്നു സമരം. തിരുവനന്തപുരത്തു ഡിഎംഇ ഓഫീസിനു മുന്നിലും മറ്റിടങ്ങളില്‍ മെഡിക്കല്‍ കോളജുകള്‍ക്കു മുന്നിലും ധര്‍ണ നടത്തി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ നിസഹകരണ സമരം തുടങ്ങാനാണു തീരുമാനമെന്നു കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ്ഡോ.കെ.മോഹനന്‍ പറ ഞ്ഞു. പേ വാര്‍ഡ് ഡ്യൂട്ടികളില്‍നിന്നും സ്പെഷല്‍ ഡ്യൂട്ടികളില്‍നിന്നും വിട്ടുനില്‍ക്കും.


അതേസമയം ഒപി, അത്യാഹിതവിഭാഗങ്ങള്‍, ശസ്ത്രക്രിയകള്‍ എന്നിവ തടസപ്പെടില്ല. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍നിന്നായി 36 ഡോക്ടര്‍മാരെയാണു പുതുതായി ആരംഭിച്ച മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളജുകളിലേക്കു മാറ്റിയത്. ഡോക്ടര്‍മാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ അഞ്ച് മെഡിക്കല്‍ കോളജുകളിലും ഉണ്ടായിരുന്ന തസ്തിക ഉള്‍പ്പെടെയാണു മാറ്റിയിരിക്കുന്നത്. ഇത് അശാസ്ത്രീയമാണെന്നും മെഡിക്കല്‍ വിദ്യാഭ്യാസത്തെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് എത്തിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പുതിയ തസ്തിക സൃഷ്ടിച്ചിട്ടാണെങ്കില്‍ സ്ഥലംമാറ്റത്തെ തങ്ങള്‍ അംഗീകരിക്കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.