കെഎച്ച്എസ്ടിഎഫ് സംസ്ഥാന സമ്മേളനം ആലുവയില്‍
Sunday, January 25, 2015 1:09 AM IST
കോട്ടയം: കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് ഫ്രണ്ട് (കെഎച്ച്എസ്ടിഎഫ്) സംസ്ഥാന സമ്മേളനം 29, 30 തീയതികളില്‍ ആലുവ മഹാനമി ഓഡിറ്റോറിയത്തില്‍ നടക്കും. 29-നു വൈകുന്നേരം നാലിന് സ്വാഗതസംഘം ചെയര്‍മാന്‍ ജോസ് ജേക്കബ് പതാക ഉയര്‍ത്തും. വിദ്യാഭ്യാസ സമ്മേളനം ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ബോബന്‍ ഫിലിപ്, ജയേഷ് എം.എസ്., ദിലീപ്കുമാര്‍ കെ.എ., ജയിംസ് കോശി, ജോണി സെബാസ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 30-നു രാവിലെ 9.30-ന് പൊതുസമ്മേളനം മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നോയല്‍ മാത്യൂസ് അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും.


പ്രഫ.ലോപ്പസ് മാത്യു, അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ്, ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ.പി.എ.സാജുദീന്‍, ഷിബു തെക്കുംപുറം, ഡോ.റോയി സി.മാത്യു, പി.എം.മായ, സാജു മാന്തോട്ടം തുടങ്ങിയവര്‍ പ്രസംഗിക്കും. യാത്രയയപ്പ് സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ.ഹരികുമാര്‍, റോയി ഫിലിപ്പ്, ബൈജു ജേക്കബ്, ബോസ്മോന്‍ ജോസഫ്, നെല്‍സണ്‍ ഡാന്റെ തുടങ്ങിയവര്‍ പ്രസംഗിക്കും.

പ്രതിനിധി സമ്മേളനം സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ.വി.വി. ജോഷി ഉദ്ഘാടനം ചെയ്യും. ടി.ജി. ജോസഫ്, സജി കുരിക്കാട്ട്, ബിജു കുര്യന്‍, ഷൈജു അഗസ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.