മന്ത്രിയാകാന്‍ എല്ലാവരും യോഗ്യര്‍: പി.സി. ജോര്‍ജ്
മന്ത്രിയാകാന്‍ എല്ലാവരും യോഗ്യര്‍: പി.സി. ജോര്‍ജ്
Sunday, January 25, 2015 12:50 AM IST
കോട്ടയം: കേരള കോണ്‍ഗ്രസിന് ഒന്‍പത് എംഎല്‍എമാരുണ്ടായിരിക്കെ, കെ.എം. മാണിക്കുപകരം ലോക്സഭാംഗമായ മകന്‍ ജോസ് കെ. മാണി മന്ത്രിയാകേണ്െടന്ന നിലപാടാണു തനിക്കുള്ളതെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. സീനിയര്‍ നേതാവായ സി.എഫ്. തോമസ് ഉള്‍പ്പെടെ, കേരള കോണ്‍ഗ്രസിലെ എല്ലാ എംഎല്‍എമാരും പ്രഗത്ഭരും മന്ത്രിയാകാന്‍ യോഗ്യരുമാണ്.

കേരള കോണ്‍ഗ്രസില്‍ കുടുംബരാഷ്ട്രീയം അനുവദിക്കില്ല. കുടുംബ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പുകൊണ്ടാണ് യൂത്ത്ഫ്രണ്ട് ജനറല്‍ സെക്രട്ടറികൂടിയായ മകന്‍ ഷോണ്‍ ജോര്‍ജിനെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തയാറാകാതിരുന്നത്. ജോസ് കെ. മാണി മന്ത്രിപദം വഹിക്കാന്‍ അയോഗ്യനാണെന്ന് ഇതുകൊണ്ട് അര്‍ഥമില്ല. യോഗ്യന്‍മാരായ എംഎല്‍എമാര്‍ പാര്‍ട്ടിക്കുണ്ടായിരിക്കെ ജോസ് കെ. മാണി എംപിയായി തുടരട്ടെ എന്നതാണ് അഭിപ്രായം പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു.

കെ.എം. മാണി ബിജു രമേശില്‍നിന്നു കോഴ വാങ്ങിയതായി വിശ്വസിക്കുന്നില്ല. കേരള കോണ്‍ഗ്രസിലെ ഒരാള്‍പോലും മാണിക്കെതിരേ പറയില്ല. ജീവന്‍ നല്‍കിയും മാണിക്കു കരുത്തുപകരാന്‍ തയാറാണ്. മന്ത്രി മാണി കോഴ ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കേണ്ടതില്ല: ജോര്‍ജ്് പറഞ്ഞു.

പ്രസക്തിയില്ല: ജോസ് കെ. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനെതിരേയുള്ള വ്യാജ ആരോപണങ്ങള്‍ വിശ്വസീയമല്ലെന്ന സാഹചര്യം നിലനില്‍ക്കെ രാജി സംബ ന്ധിച്ച ചര്‍ച്ചയ്ക്കു യാതൊരു പ്രസക്തിയുമില്ലെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. പാര്‍ട്ടി ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ജനാധിപത്യ രീതിയില്‍ തീരുമാനങ്ങള്‍ എടുക്കുന്ന പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ്. തന്റെ പേര് വിവാദ ത്തിലേക്കു വലിച്ചിഴച്ചതു നിര്‍ഭാഗ്യകരമാണ്. എംപി എന്ന നിലയില്‍ പാര്‍ട്ടിയും ജനങ്ങളും ഏല്പി ച്ച ഉത്തരവാദിത്വം വിശ്വസ്തമായ രീതിയില്‍ നിര്‍വഹിക്കുന്നുണ്െടന്ന ഉത്തമബോധ്യമുണ്െടന്നും അദ്ദേഹംപറഞ്ഞു.


യോജിപ്പില്ല: കേരള കോണ്‍-എം

കോട്ടയം: മന്ത്രി കെ.എം. മാണിയുടെ രാജിയെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കണമെന്നതിനെക്കുറിച്ചും പി.സി. ജോര്‍ജ് നടത്തിവരുന്ന പരാമര്‍ശങ്ങളോട് പാര്‍ട്ടിക്കു യോജിപ്പില്ലെ ന്നു കേരളകോണ്‍ഗ്രസ് -എം വ്യക്തമാക്കി.

പാര്‍ട്ടി നേതാവിനെ വ്യക്തിഹത്യ നടത്തുന്നതിനും അതുവഴി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതിനും ചില കേന്ദ്രങ്ങള്‍ കരുതിക്കൂട്ടി നടത്തുന്ന ഗൂഢശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുന്നതിനുള്ള ഉത്തരവാദിത്വം എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കുമുണ്ട്. കെ.എം. മാണിയുടെ രാജിയെക്കുറിച്ചു പാര്‍ട്ടി ചിന്തിക്കുന്നില്ല. ജോസ് കെ. മാണിയുടെ പേര് നേതൃമാറ്റവുമായി ബന്ധപ്പെടു ത്തി വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് അങ്ങേയറ്റം ഖേദകരമാണെ ന്ന് ഓഫീസ് ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എംപി പ്രസ്താവനയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.