ദര്‍ശന പുസ്തകമേളയില്‍ ഡിസി, ഉറൂബ് ജന്മശതാബ്ദി സെമിനാറുകള്‍
Sunday, January 25, 2015 1:08 AM IST
കോട്ടയം: ദര്‍ശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഡിസി കിഴക്കേമുറി, ഉറൂബ് ജന്മശതാബ്ദി സെമിനാറുകള്‍ നടക്കും. ഫെബ്രുവരി മൂന്നിന് സാഹിത്യ പ്രവര്‍ത്തക സഹകരണസംഘവുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന ഉറൂബ് ജന്മശതാബ്ദി സെമിനാറില്‍ കവി ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. കെ. എസ്. രവികുമാര്‍ ഡോ. പി. ആന്റണി , പ്രഫ. സുജ സൂസന്‍ ജോര്‍ജ്, ഡോ. സെല്‍വി സേവ്യര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഫെബ്രുവരി നാലിനു കോട്ടയം ബസേലിയസ് കോളജുമായി ചേര്‍ന്ന് നടക്കുന്ന ഡീസി കിഴക്കേമുറി ജന്മശതാബ്ദി സെമിനാറില്‍ ഒ.വി. ഉഷ, എം.കെ. മാധവന്‍ നായര്‍, പ്രഫ. സ്കറിയ സക്കറിയ, പ്രഫ. സി. ആര്‍. ഓമനക്കുട്ടന്‍, പനമ്പിള്ളി അരവിന്ദാക്ഷമേനോന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.


കോളജ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒപ്പം പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. വിശദാംശങ്ങള്‍ക്ക് ദര്‍ശന സാംസ്കാരിക കേന്ദ്രം, ശാസ്ത്രിറോഡ്, കോട്ടയം 686001 (9447912448). 30 മുതല്‍ ഫെബ്രുവരി എട്ടു വരെയാണ് പുസ്തകമേള നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.