മില്‍മ: യുഡിഎഫ് പാനലിനു വിജയം
Sunday, January 25, 2015 1:08 AM IST
കൊച്ചി: മില്‍മ എറണാകുളം യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും യുഡിഎഫ് വിജയിച്ചു. എറണാകുളത്തുനിന്ന് എം.ടി. ജയന്‍, സി.പി. ഗോപാലകൃഷ്ണന്‍, ജോണ്‍ പെരുവത്ത്, പി.ടി. മാര്‍ക്കോസ് എന്നിവരാണു ജയിച്ചത്. കോട്ടയത്തുനിന്ന് കെ.കെ. ജേക്കബ്, ജോമോന്‍ ജോസഫ്, സോണി ജോസഫ് എന്നിവരും തൃശൂരില്‍ നിന്ന് ഇ.എം. പൈലി, പി.എ. ബാലന്‍, എം.ആര്‍. രാജേന്ദ്രന്‍ എന്നിവരും ഇടുക്കിയില്‍നിന്ന് ഏബ്രഹാം ജോസഫ്, പി.എ. സെബാസ്റ്യന്‍ എന്നിവരുമാണു ജയിച്ചത്. എസ്സിഎസ് വിഭാഗത്തില്‍നിന്നു കെ.കെ. ജോണ്‍സനും, വനിതാ സംവരണ വിഭാഗത്തില്‍നിന്നു മേരി ലോനപ്പന്‍, ലിസി ജോസഫ് എന്നിവരും ജയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.