രാഷ്ട്രീയപരിഹാരം അനിവാര്യം: ഡിസിഎംഎസ്
രാഷ്ട്രീയപരിഹാരം അനിവാര്യം: ഡിസിഎംഎസ്
Sunday, January 25, 2015 1:07 AM IST
കോട്ടയം: സംവരണ പ്രശ്നത്തില്‍ ദലിത് ക്രൈസ്തവര്‍ രാഷ്ട്രീയ നിലപാടു സ്വീകരിക്കണമെന്നും അതിന് ക്രൈസ്തവ സഭകളുടെ സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും ഡിസിഎംഎസ് സംസ്ഥാന ദ്വിദിന പ്രതിനിധി സമ്മേളനം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നും പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസഫ് കുറ്റിക്കാട്ടില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോമലബാര്‍ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ജേക്കബ് മുണ്ടയ്ക്കല്‍, കെആര്‍എല്‍സിസി കണ്‍വീനര്‍ ഷാജി ജോര്‍ജ്, ഫാ.ജോസഫ് ചെറുകാക്രാംചേരി, സാബു നന്തികാട് എന്നിവര്‍ പ്രസംഗിച്ചു.


പഠനക്യാമ്പില്‍ ടി.ജെ.ഏബ്രഹാം, ഡിസിഎംഎസ് സംഘടനയുടെ പ്രസക്തി എന്ന വിഷയത്തില്‍ ക്ളാസെടുത്തു. കമലാസനന്‍,യു.വി. മാത്യു, ജോയി വയലാ, പി.ജെ.ജോണ്‍, സി.സി. കുഞ്ഞുകൊച്ച്, ജോര്‍ജ് എസ്. പള്ളിത്തറ, സീന സണ്ണി, ജെ. ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.