മാണിക്കെതിരേ ആരോപണം ആസൂത്രിതം: പി.സി. ജോര്‍ജ്
മാണിക്കെതിരേ ആരോപണം ആസൂത്രിതം: പി.സി. ജോര്‍ജ്
Sunday, January 25, 2015 1:05 AM IST
കോട്ടയം: പാര്‍ട്ടി സുവര്‍ണജൂബിലി തിളക്കത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍കൂടിയായ കെ.എം. മാണിക്കെതിരേ ആസുത്രിതമായി ആരോപണം ഉയര്‍ത്തിയതില്‍ കേരള കോണ്‍ഗ്രസുകാര്‍ക്കു വേദനയുണ്െടന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മാണിയുടെ 50 വര്‍ഷത്തെ സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യത്തില്‍ കളങ്കംചാര്‍ത്താന്‍ ആരെയും അനുവദിക്കില്ല.

കെ.എം. മാണിക്കെതിരേയുള്ള കോഴവിവാദത്തിലും സോളാര്‍ കേസിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലുണ്ടായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മന്ത്രിമാരെന്ന നിലയില്‍ ഏറെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി ഒരു ദിവസം ചെയ്യുന്ന ജോലി പല മന്ത്രിമാരും ഒരു മാസം കൊണ്ടു ചെയ്തിരുന്നെങ്കില്‍ കേരളം ഏറെ നന്നാകുമായിരുന്നു.

കോഴ ആരോപണം ഉന്നയിക്കു ന്ന ബിജു രമേശിനെതിരേ പി.സി. ജോര്‍ജ് പ്രതികരിച്ചു. ‘നൂറിലേറെ പേര്‍ മരിച്ച വൈപ്പിന്‍ വ്യാജ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയുടെ മരുമകനാണ് ബിജു രമേശ്. റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരുവനന്തപുരത്ത് ഇയാള്‍ അഞ്ചേക്കര്‍ സ്ഥലം നികത്തി സ്വന്തമാക്കിയിട്ടുണ്ട്.

40 വര്‍ഷം മുന്‍പ് ഇയാള്‍ സാമ്പത്തികമായി ഒന്നുമില്ലാത്തയാളായിരുന്നു. കള്ളുകച്ചവടത്തിലൂടെയാണു കാശുണ്ടാക്കിയത്.

കെ.എം. മാണി രാജിവയ്ക്കേണ്ടതില്ല; ആന്റണി രാജു

തിരുവനന്തപുരം: കെ.എം. മാണി മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നു കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ആന്റണി രാജു.

പി.സി. ജോര്‍ജിന്റെ ആരോപണം വ്യക്തിപരം മാത്രമാണ്. സോളാര്‍ കേസിനേക്കാള്‍ വലുതല്ല ബാര്‍ കോഴ ആരോപണം. മുഖ്യമന്ത്രിക്കു നേരിട്ടു പണം കൊടുത്തുവെന്നാണു സോളാര്‍ കേസുമായി ബന്ധപ്പെട്ടു പത്തനംതിട്ട സ്വദേശിയായ ക്വാറി ഉടമയായ ശ്രീധരന്‍ നായര്‍ ആരോപിച്ചത്. ഇതിനേക്കാള്‍ വലിയ ആരോപണം കെ.എം. മാണിക്കെതിരേ ഉയര്‍ന്നിട്ടില്ലെന്നും ചാനല്‍ അഭിമുഖത്തില്‍ ആന്റണി രാജു പറഞ്ഞു.

സെക്രട്ടേറിയറ്റിലെ 800 വാഹ നങ്ങള്‍ക്ക് ഇന്ധനകമ്പനികളുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കി ല്‍ ഡീസലും പെട്രോളും അടിച്ചുകൊടുക്കാന്‍ ബിജു മുമ്പു ക്വട്ടേഷനെടുത്തിരുന്നു. മണ്ണെണ്ണ കലര്‍ത്തിയ ഇന്ധനം വാങ്ങിയാണ് ഇയാള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കടിച്ചിരുന്നത്. ഇത്തരത്തില്‍ മായം കലര്‍ത്തിക്കൊടുത്ത പെട്രോള്‍ പമ്പിന്റെ പേര് വെളിപ്പെടുത്താനും തയാറാണെന്നും ജോര്‍ജ് പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായി കെ. എം. മാണിക്കൊപ്പമാണ്. അജയ് തറയില്‍ ഒഴികെ കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും മാണിക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. ഏറെ പ്രഗത്ഭര്‍ക്ക് പങ്കുണ്െടന്നു വ്യക്തമുള്ള സോളാര്‍ കേസ് ഇടയ്ക്കുവച്ച് അന്വേഷണം നിലച്ചതില്‍ ഉന്നത ഇടപെടലുണ്ടായെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.