നടന്‍ അനൂപ് മേനോന്‍ വിവാഹിതനായി
നടന്‍ അനൂപ് മേനോന്‍ വിവാഹിതനായി
Sunday, December 28, 2014 11:27 PM IST
കൊച്ചി: നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. കൊല്ലം പത്തനാപുരം സ്വദേശിനി ഷേമ അലക്സാണ്ടറാണു വധു. അനൂപ് മേനോന്‍ താമസിക്കുന്ന കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ച് ഇന്നലെ രാവിലെ 7.30നായിരുന്നു വിവാഹം. രണ്ടു പേരുടെയും ഏറ്റ വും അടുത്ത ബന്ധുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്.

അനൂപ് മേനോന്‍ താമസിക്കുന്ന കൊച്ചിയിലെ പ്രസ്റീജ് ഫ്ളാറ്റില്‍ ഉച്ചയ്ക്കും വൈകുന്നേരവും വിവാഹ സത്ക്കാരം നട ത്തി. സംവിധായകനും അനൂപ് മേനോന്റെ അടുത്ത സുഹൃത്തുമായ സജി സുരേന്ദ്രന്‍, നടന്‍ ദിലീപ് എന്നിവര്‍ രാവിലെ ചടങ്ങിനെത്തിയിരുന്നു. സിനിമ രംഗത്തുള്ളതും അടുത്ത സുഹൃത്തുക്കളുമായ 150-ാളം പേര്‍ക്കു വൈകുന്നേരം സത്ക്കാരം നടത്തി. ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്നും പാവപ്പെട്ട രോഗികള്‍ക്കു വേണ്ടി പണം ചെലവഴിക്കുമെന്നും അനൂപും ഷേമയും നേരത്തെ തന്നെ പറഞ്ഞിരുന്നു.


കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്സാണ്ടറുടെയും പരേതയായ ലില്ലി അലക്സാണ്ടറുടെയും മകളാണു ഷേമ. കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ് മേനോന്‍. 2002ല്‍ വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണു അനൂപ് മേനോന്‍ ചലച്ചിത്ര രംഗത്തേക്കു പ്രവേശിച്ചത്. തുടര്‍ന്നു തിരക്കഥാകൃത്തായും നടനായും തിളങ്ങി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്സി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അനൂപ് മേനോന്‍ അഭിനയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.