തങ്കപ്രഭയില്‍ മണ്ഡലപൂജ: ശബരിമല നട അടച്ചു
തങ്കപ്രഭയില്‍ മണ്ഡലപൂജ: ശബരിമല നട അടച്ചു
Sunday, December 28, 2014 11:27 PM IST
ശബരിമല: 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ചു ശബരിമല ക്ഷേത്രത്തില്‍ മണ്ഡലപൂജയ്ക്കുശേഷം നട അടച്ചു. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ദര്‍ശിക്കാന്‍ നൂറുകണക്കിന് അയ്യപ്പഭക്തരാണു കാത്തുനിന്നത്. ഉച്ചയ്ക്കു പന്ത്രണ്േടാടെയാണു തങ്കപ്രഭയില്‍ മണ്ഡലപൂജ നടന്നത്.

കളഭാഭിഷേകവും എഴുന്നള്ള ത്തും ഇതിന്റെ ഭാഗമായി നടന്നു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തിലും മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിയുടെ സ ഹകാര്‍മികത്വത്തിലുമായിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 1.15 ന് നട അടച്ചതിനുശേഷം വൈകുന്നേരം അഞ്ചിനു തുറന്നു. രാത്രി 10 നു ഹരിവരാസനം പാടി നടയടച്ചു. മകരവിളക്ക് മഹോത്സവത്തിനായി തിരുനട 30 നു വൈകുന്നേ രം അഞ്ചിനു തുറക്കും. ജനുവരി 14നാണു മകരവിളക്ക് ഉത്സവം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.