വിവാഹിതരായി
വിവാഹിതരായി
Sunday, December 28, 2014 12:00 AM IST
കൊച്ചി: ധനമന്ത്രി കെ.എം. മാണിയുടെ കൊച്ചുമകളും തൃപ്പൂണിത്തുറ ചോയ്സ് വില്ലേജ് മേനാച്ചേരി വീട്ടില്‍ മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ എം.പി. ജോസഫിന്റെയും സാലിയുടെയും മകളുമായ നിധിയും ചെന്നൈ ഹാരിന്‍ടന്‍ റോഡ് നാതാന്‍ വീട്ടില്‍ ജോസഫിന്റെയും ശിവാനിയുടെയും മകന്‍ റുഷബും വിവാഹിതരായി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വിവാഹം ആശിര്‍വദിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ ഷിബു ബേബി ജോണ്‍, അടൂര്‍ പ്രകാശ്, കെ. ബാബു, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.