ഡോ. മിംസ് അവാര്‍ഡ് പ്രഖ്യാപിച്ചു
ഡോ. മിംസ് അവാര്‍ഡ് പ്രഖ്യാപിച്ചു
Sunday, December 28, 2014 11:59 PM IST
കോഴിക്കോട്: ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഡോ.മിംസ് അവാര്‍ഡ്-2014 പ്രഖ്യാപിച്ചു. ട്രിവാന്‍ഡ്രം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയന്‍സസിന്റെ ഡയറക്ടറായ ഡോ.എം.ആര്‍ രാജഗോപാലാണു ബെസ്റ് ഡോക്ടര്‍ അവാര്‍ഡിനര്‍ഹനായത്. പാലിയം ഇന്ത്യയുടെ സ്ഥാപകനായ ഇദ്ദേഹമാണു കോഴിക്കോട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും സ്ഥാപിച്ചത്.

നിലവിലുള്ള ലാറിംഗോസ്കോപ്പില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തി വാട്ടര്‍ പ്രൂഫ് യുഎസ്ബി എന്റോസ്കോപ്പിക് കാമറ ഘടിപ്പിച്ച് ചികിത്സാ രംഗത്ത് അവതരിപ്പിച്ച ഡോ.സുല്‍ഫിക്കര്‍ അലി, ഡോ.മനു അയ്യന്‍ എന്നിവരെ ബെസ്റ് ഇന്നൊവേഷന്‍ ഇന്‍ ഹെല്‍ത്ത് കെയര്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തു. പരിയാരം മെഡിക്കല്‍ കോളജ് എമര്‍ജന്‍സി വിഭാഗം തലവനാണ് ഡോ.സുല്‍ഫിക്കര്‍ അലി. ഇതേ സ്ഥാപനത്തിലെ എമര്‍ജന്‍സി വിഭാഗം സ്പെഷലിസ്റ് ആണ് ഡോ.മനു അയ്യന്‍.

പൊതുജന ബോധവത്കരണത്തിനുതകുന്ന തരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനുള്ള അംഗീകാരമായി സുനില്‍ മുത്തേടത്തിനെ ബെസ്റ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഇനിഷ്യേറ്റീവ് ത്രൂ മീഡിയ അവാര്‍ഡിനും തെരഞ്ഞെടുത്തു. എറണാകുളം അമൃത കോളജ് ഓഫ് നഴ്സിംഗിലെ അധ്യാപകനാണു പ്രഫ.സുനില്‍.


എന്‍എബിഎച്ച് അപ്പീല്‍ കമ്മറ്റി അംഗവും മിംസ് അക്കാഡമി, മിംസ് റിസര്‍ച്ച് ഫൌണ്േടഷന്‍, മിംസ് ക്വാളിറ്റി വിഭാഗം എന്നിവയുടെ ഡയറക്ടറുമായ പ്രഫ.ഡോ.കാര്‍ത്തികേയ വര്‍മ്മ, കൊച്ചി കസ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍ രാഘവന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം പ്രഫസറായിരുന്ന ഡോ. ഖദീജ മുംതാസ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ മിംസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍, മിംസ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു ബഷീര്‍, ജൂറി അംഗം പ്രഫ.ഡോ.കാര്‍ത്തികേയ വര്‍മ, ഡോ.മിംസ് അവാര്‍ഡ്സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. രമേഷ് ഭാസി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്നു രാത്രി എട്ടിനു മിംസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.