ജന സഹകരണത്തില്‍ മാവോയിസ്റുകളെ നേരിടും: ചെന്നിത്തല
ജന സഹകരണത്തില്‍ മാവോയിസ്റുകളെ നേരിടും: ചെന്നിത്തല
Sunday, December 28, 2014 11:08 PM IST
കാഞ്ഞങ്ങാട്: ചില സ്ഥലങ്ങളില്‍ മാവോയിസ്റ് സാന്നിധ്യമുണ്െടന്നും എന്നാല്‍, ഭീഷണിയില്ലെന്നും ഏതു സാഹചര്യവും നേരിടാന്‍ പോലീസ് സുസജ്ജമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട് ഗസ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സഹകരണത്തോടെ മാവോയിസ്റുകളെ നേരിടാനും കണ്െടത്താനുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മാവോയിസ്റ് ബന്ധമുള്ള ചില ആളുകള്‍ രാത്രിയുടെ മറവില്‍ അക്രമം നടത്തുകയാണ്. പശ്ചിമഘട്ട മലനിരകളില്‍ കേരളവും തമിഴ്നാടും കര്‍ണാടകവും യോജിച്ചു സേനാ വിന്യാസം നടത്തുന്നുണ്ട്. കേരളത്തില്‍ പരിഭ്രാന്തിയുടെയോ ആശങ്കയുടെയോ കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സാമൂഹികവിരുദ്ധര്‍ പബ്ളിസിറ്റിക്കായാണ് ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും രാത്രിയില്‍ അക്രമം നടത്തുന്നതു ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു.


നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്െടന്നു കണ്ടാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കും. സര്‍ക്കാരിനു ഭരണഘടനാപരമായി മാത്രമേ നടപടികളെടുക്കാനാകൂ. മതസ്പര്‍ധ വളര്‍ത്താനുള്ള ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും നീക്കം അപലപനീയമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.