സ്വീകരണം നല്‍കി
Sunday, December 28, 2014 11:50 PM IST
നെടുമ്പാശേരി: ലയനസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ജനതാദള്‍-യു ദേശീയ അധ്യക്ഷന്‍ ശരത് യാദവ്, മുന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കു നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

സോഷ്യലിസ്റ് ജനത വൈസ് പ്രസിഡന്റ് പ്രഫ.വി.ജെ. പാപ്പു, സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഷെയ്ക്ക് ഹാരീസ്, എം.വി. ശ്രേയസ്കുമാര്‍ എംഎല്‍എ, പാര്‍ലമെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി, ജില്ലാ പ്രസിഡന്റ് അഗസ്റിന്‍ കോലഞ്ചേരി, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് സലിം മടവൂര്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.വൈകുന്നേരം നാലിനു വന്ന ഇവര്‍ കാറില്‍ തൃശൂരിലേക്കു പോയി. വിമാനത്താവളത്തില്‍ ഇവര്‍ക്കു കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.