ജീവനക്കാരികളുടെ ദേഹപരിശോധന: വനിതാ കമ്മീഷന്‍ വിശദീകരണം തേടും
Sunday, December 28, 2014 11:30 PM IST
തിരുവനന്തപുരം: ടോയ്ലറ്റില്‍ സാനിറ്ററി നാപ്കിന്‍ കണ്െടന്നതിന്റെ പേരില്‍ വനിതാ ജീവനക്കാരെ മുഴുവന്‍ വസ്ത്രം മാറുന്ന മുറിയില്‍ കൊണ്ടുപോയി ദേഹപരിശോധന നടത്തിയെന്നു പരാതിയുയര്‍ന്ന സ്വകാര്യ വ്യവസായ സ്ഥാപനത്തിന്റെ ഉടമയോടു കേരള വനിതാ കമ്മീഷന്‍ വിശദീകരണം തേടും. ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പോലീസിനോട് ആവശ്യപ്പെടുമെന്നും കമ്മീഷനംഗം ഡോ.ലിസി ജോസ് പറഞ്ഞു.

കാക്കനാട്ടെ സ്വകാര്യസ്ഥാപനത്തില്‍ നടന്ന സംഭവത്തെപ്പറ്റി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്നു ജില്ലയുടെ ചുമതലയുള്ള അംഗം പത്രക്കുറിപ്പി ല്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.