ആലപ്പുഴ സെന്റ് ആന്റണീസ് ഓര്‍ഫനേജ് ശതോത്തര രജതജൂബിലിയാഘോഷം 27ന്
ആലപ്പുഴ സെന്റ് ആന്റണീസ് ഓര്‍ഫനേജ് ശതോത്തര രജതജൂബിലിയാഘോഷം 27ന്
Tuesday, December 23, 2014 1:21 AM IST
ആലപ്പുഴ: സെന്റ് ആന്റണീസ് ഓര്‍ഫനേജിന്റെ (ബോയ്സ് ഹോം) ശതോത്തര രജത ജൂബിലി ആഘോഷം 27ന് നടക്കും. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 11ന് മൌണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ കൃതജ്ഞത ദിവ്യബലി നടക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ വചന സന്ദേശം നല്കും. ആലപ്പുഴ ബിഷപ് ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍ സഹകാര്‍മികനാകും. വൈകുന്നേരം നാലിനു ലിയോ തേര്‍ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.

ബിഷപ് ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷത വഹിക്കും. റവ. ഡോ. ജസ്റിന്‍ പനയ്ക്കല്‍, അനുഗ്രഹപ്രഭാഷണം നടത്തും. കെ.സി. വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ജി. സുധാകരന്‍, തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു പ്രതിഭാഹരി, ആലപ്പുഴ നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, കളക്ടര്‍ എന്‍. പത്മകുമാര്‍, മുന്‍ എംഎല്‍എ എ.എ. ഷുക്കൂര്‍, സംവിധായകന്‍ ഫാസില്‍, ഫാ. ജോര്‍ജ് ജോഷ്വാ കണ്ണിലത്ത്, സുലൈമാന്‍ കുഞ്ഞ്, സിസ്റര്‍ ജാനറ്റ് അഗസ്റ്റിന്‍, പ്രഫ. ഏബ്രാഹം അറയ്ക്കല്‍, ഫാ. ജോര്‍ജ് ഇടയേഴത്ത്, ഫാ. രാജന്‍ മേനങ്കാട്ട്, വി.ജെ. പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഐറിന്‍ ഹോം ആന്‍ഡ് സെന്റ് ആന്റണീസ് ബോയ്സ് ഹോം കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും. തുടര്‍ന്ന് ഗാനമേള.


1889 ജൂണ്‍ 28നാണ് സെന്റ് ആന്റണീസ് ഓര്‍ഫനേജ് പ്രവര്‍ത്തനം ആരംഭിച്ചത്. കൊച്ചി രൂപതയുടെ മെത്രാനായിരുന്ന ഡോ. ജോണ്‍ ഗോമസ് ഫെറേയിരാ ആണ് ഓര്‍ഫനേജ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഈശോസഭാ വൈദികരാണ് ഓര്‍ഫനേജിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്.

1937ല്‍ ഇവരില്‍ നിന്നും അന്ന് കൊച്ചി മെത്രാനായിരുന്ന ജോണ്‍ അഗുസ്തോസ് നേവിസ് ചുമതലയേറ്റെടുത്തു. ഫാ. ജോവാക്കിം ട്രിന്‍ഡാഡിനേ ഡയറക്ടറായി നിയമിച്ചു. ആ വര്‍ഷം തന്നെ ഡീക്കണ്‍ റൈനോള്‍ഡ് പുരയ്ക്കലിനെ അസിസ്റന്റുമായി നിയമിച്ചു. 1940 തില്‍ ഫാ. റൈനോള്‍ഡിനെ ഈ സ്ഥാപനത്തിന്റെ സാരഥിയായി നിയോഗിക്കുകയായിരുന്നു. തുടര്‍ന്ന് നീണ്ട 48 വര്‍ഷക്കാലം ഓര്‍ഫനേജിന്റെ ചുമതല ഫാ. റൈനോള്‍ഡ് പുരയ്ക്കലാണ് നിര്‍വഹിച്ചിരുന്നത്. ആഘോഷപരിപാടികള്‍ക്ക് ഓര്‍ഫനേജ് ഡയറക്ടര്‍ ഫാ. രാജന്‍ മേനങ്കാട്ട്, ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍, ഡീക്കണ്‍, ജോബിന്‍ പി. ജോസഫ് എന്നിവരാണ് നേതൃത്വം നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.