സിവില്‍ സര്‍വീസ് സംസ്ഥാനതല ഓറിയന്റേഷന്‍ ക്യാമ്പ് 26 മുതല്‍
Tuesday, December 23, 2014 1:20 AM IST
പാലാ: സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന സംസ്ഥാനതല ത്രിദിന ഓറിയന്റേഷന്‍ ക്യാമ്പ് 26നു പാലാ അല്‍ഫോന്‍സിയന്‍ പാസ്ററല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ ആരംഭിക്കും. രാവിലെ ഒമ്പതിന് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോസഫ് മലേപ്പറമ്പില്‍ പതാകയുയര്‍ത്തും. മോണ്‍. ഫിലിപ്പ് ഞരളക്കാട്ടിന്റെ അധ്യക്ഷതയില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എഡിജിപി ഡോ. ബി. സന്ധ്യ ആമുഖസന്ദേശം നല്‍കും. ഡല്‍ഹി എഎല്‍എസ് ഡയറക്ടര്‍ ജോജോ മാത്യു മുഖ്യപ്രഭാഷണം നടത്തും. ഡോ. ജോസഫ് വെട്ടിക്കന്‍, പ്രഫ. റോസമ്മ തോമസ് എന്നിവര്‍ പ്രസംഗിക്കും.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ്, ഇന്‍കംടാക്സ് അസി. കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, അലക്സിന്‍ ജോര്‍ജ്, ഫാ. കുര്യന്‍ തടത്തില്‍, പ്രഫ. ടോജോ ജോസഫ്, പ്രഫ. ജോസ് കെ. ഫിലിപ്പ്, പ്രഫ. അലക്സ് ജോര്‍ജ്, യോഗാചാര്യ ജോസ് പെരിയപ്പുറം, ഫാ. ജോസഫ് തടത്തില്‍, ഫാ. കുര്യാക്കോസ് കുന്നേല്‍, പ്രഫ. ജോസ് ജയിംസ്, പ്രഫ. പയസ് ഒഴാക്കല്‍, ജോസ് ആന്‍ഡ്രൂസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും.


28ന് 1.30നു നടക്കുന്ന സമാപനസമ്മേളനത്തില്‍ കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗം ഡോ. സിറിയക് തോമസ് മുഖ്യാതിഥിയായിരിക്കും. ഡോ. കെ.വി. തോമസ്, പ്രഫ. ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ക്യാമ്പ് ദിനങ്ങളില്‍ ഫൌണ്േടഷന്‍ കോഴ്സിനു ക്ളാസുകള്‍ ഉണ്ടായിരിക്കുമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.