യുജിസിയുടെ നിര്‍ദേശം കിട്ടിയിട്ടില്ല: ഡോ.ജി.ഗോപകുമാര്‍
Monday, December 22, 2014 12:26 AM IST
കാസര്‍ഗോഡ്: ക്രിസ്മസ് ദിനത്തില്‍ സല്‍ഭരണ ദിനം ആഘോഷിക്കണമെന്നും അവധി ദിനമായ അന്ന് മുഴുദിന പരിപാടികള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ഒരുതരത്തിലുള്ള നിര്‍ദേശങ്ങളും യുജിസിയില്‍നിന്ന് കേന്ദ്ര സര്‍വകലാശാലയ്ക്കു ലഭിച്ചിട്ടില്ലെന്നു വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍. ഡിസംബര്‍ 18ന് കേന്ദ്ര സര്‍വകലാശാല കാമ്പസായ പെരിയ തേജസ്വിനി ഹില്‍സില്‍ സല്‍ഭരണദിനം ആചരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് സെമിനാറും പ്രസംഗ മത്സരവും നടത്താന്‍ മാത്രമായിരുന്നു ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ നിര്‍ദേശം. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.