സനല്‍ വേളൂരിന് അവാര്‍ഡ്
സനല്‍ വേളൂരിന്  അവാര്‍ഡ്
Monday, December 22, 2014 12:24 AM IST
കോട്ടയം: വിജയപുരം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍, സൊസൈറ്റി വാര്‍ഷികത്തോടനുബന്ധിച്ചു മാധ്യമപ്രവര്‍ത്തകര്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ വിഎസ്എസ്എസ് മീഡിയാ ഫോട്ടോഗ്രഫി അവാര്‍ഡ് 2014ന് മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സി.ആര്‍. ഗിരീഷ് കുമാര്‍ അര്‍ഹനായി. ഷമീര്‍ ഊര്‍പ്പള്ളി (സിറാജ് ദിനപ്പത്രം, കണ്ണൂര്‍), സനല്‍ വേളൂര്‍, (ദീപിക, കോട്ടയം) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഓണറബിള്‍ മെന്‍ഷന്‍ അംഗീകാരത്തിന് റോക്കി ജോര്‍ജ് (മനോരമ, കോട്ടയം), മനു വിശ്വനാഥ് (ദേശാഭിമാനി തിരുവനന്തപുരം), ആര്‍.കെ. നിഥിന്‍ ( ചന്ദ്രിക, കോട്ടയം), പി.ആര്‍.ദേവദാസ് (മനോരമ, കോട്ടയം), റസാക്ക് താഴത്തങ്ങാടി, (മാധ്യമം, എറണാകുളം), ആര്‍.എസ്. ഗോപന്‍ (മനോരമ, കോട്ടയം), പി.ജി.ഗോപിരാജന്‍( മംഗളം കോട്ടയം), കെ.ശശി (ചന്ദ്രിക, കണ്ണൂര്‍), റിങ്കുരാജ് മട്ടാഞ്ചരി (മനോരമ തിരുവനന്തപുരം), റിജോ ജോസഫ് (മനോരമ, കോട്ടയം) എന്നിവരും അര്‍ഹരായി. ഫെഫ്ക്കാ ഫോട്ടോഗ്രാഫര്‍ നിക്കോളാസ് ഗോള്‍ഡ്, സിനിമാ സംവിധായകന്‍ സൈമണ്‍ പാറയ്ക്കല്‍, ഫിലിം ഫോട്ടോഗ്രാഫര്‍ നവാസ് ഇസ്മായില്‍ എന്നിവരടങ്ങുന്ന വിദഗ്ദ സമിതിയാണ് ഫോട്ടോകള്‍ പരിശോധിച്ച് വിധിനിര്‍ണയം നടത്തിയത്. ഇന്നു രാവിലെ 9.30 മുതല്‍ വിമലഗിരി കത്തീഡ്രല്‍ മൈതാനിയില്‍ നടക്കുന്ന വിഎസ്എസ്എസ് വിജയോത്സവ് ആഘോഷങ്ങളുടെ പൊതു സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാഥാകൃഷ്ണന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.