കെഎംആര്‍എല്‍- എന്‍പിസിഐ ധാരണാപത്രം ഒപ്പുവയ്ക്കല്‍ ഇന്ന്
Monday, December 22, 2014 12:23 AM IST
കൊച്ചി: കൊച്ചി മെട്രോ റെയിലിനും അനുബന്ധ ഗതാഗത സംവിധാനങ്ങള്‍ക്കുംവേണ്ടിയുള്ള പൊതു ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുമായുള്ള ധാരണപാത്രം ഒപ്പുവയ്ക്കല്‍ ഇന്നു നടക്കും.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആസ്ഥാനത്ത് ഉച്ചയ്ക്കു 12 ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജും എന്‍പിസിഐ എംഡിയും സിഇഒയുമായ എ.പി. ഹോട്ടയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. വിശാലകൊച്ചി മേഖലയിലെ എല്ലാ ഗതാഗത സംവിധാനങ്ങള്‍ക്കുംകൂടി പൊതുവായ മൊബീലിറ്റി കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നതിനാണു നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.