മദ്യനയം: മുഖ്യമന്ത്രിക്കു പ്രതാപന്റെ കത്ത്
Monday, December 22, 2014 12:21 AM IST
തൃശൂര്‍: കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടു ടി.എന്‍. പ്രതാപന്‍ എംഎല്‍എ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കത്തയച്ചു. എംഎല്‍എമാരെ കാണുന്നതിലൂടെ ഉണ്ടാകുന്ന അഭിപ്രായ രൂപവത്കരണത്തിനു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ പ്രാബല്യം ഉണ്ടാകില്ല. കെപിസിസി പ്രസിഡന്റിനെ അറിയിക്കാതെ യോഗം ചേരുന്നതു നടപടിക്രമങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമാണെന്നും കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടുകയും മദ്യനയം ചര്‍ച്ച ചെയ്യുകയുമാണ് ഉചിതമെന്നും പ്രതാപന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.