കടപ്പത്രം പുറപ്പെടുവിക്കുന്നു
Sunday, December 21, 2014 12:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി മുന്നൂറു കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം 23നു മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ് ബാങ്കിന്റെ ഓഫീസില്‍ നടക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പദ്ധതിയനുസരിച്ചാണ് ലേലം. മത്സരസ്വഭാവത്തിലുള്ള ബിഡ്ഡുകള്‍, കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ മുഖാന്തിരം ഇലക്ട്രോണിക് രൂപത്തില്‍ രാവിലെ 10.30നും 12 മണിക്കുമിടയില്‍ സമര്‍പ്പിക്കാം. മത്സരസ്വഭാവമല്ലാത്ത ബിഡ്ഡുകള്‍ 10.30നും 11.30നുമിടയ്ക്ക് സമര്‍പ്പിക്കാം.


10 വര്‍ഷകാലാവധിയുള്ള കടപ്പത്രങ്ങളാണ് പുറപ്പെടുവിക്കുക. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നം.108008/എസ്.എസ്1/2014/ഫിന്‍. തീയതി 19/12/2014) വിശദാംശങ്ങള്‍ക്കും സംസ്ഥാന ധനവകുപ്പിന്റെ ംംം.ളശിമിരല.സലൃമഹമ.ഴ്ീ.ശി സന്ദര്‍ശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.