ഇന്‍ഫോകോമില്‍ അമല്‍ജ്യോതിക്കു സമ്മാനം
Sunday, December 21, 2014 12:19 AM IST
കാഞ്ഞിരപ്പള്ളി: കോല്‍ക്കത്തയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ അഖിലേന്ത്യാ ഗവേഷണ പ്രദര്‍ശന മത്സരമായ ഇന്‍ഫോകോമില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. തുടര്‍ച്ചയായി എട്ടാം തവണയാണ് അമല്‍ജ്യോതി ഇന്‍ഫോകോം മത്സരത്തില്‍ സമ്മാനം നേടുന്നത്.

ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കു കണ്ണിന്റെ ചലനശേഷിക്കനുസരിച്ചു കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണമായ വെര്‍ച്വല്‍-ഐ എന്ന ഉപകരണത്തിനാണ് ഒന്നാം സമ്മാനമായ 30,000 രൂപ ലഭിച്ചത്. അഭിലാഷ് ആനന്ദന്‍, അജിത് മാത്യു തൂങ്കുഴി, ഡെന്നിസ് ജോണ്‍ ജീറ്റ്, റോസ് ജോസ്, ശ്രീദേവ് കൃഷ്ണകുമാര്‍ എന്നീ വിദ്യാര്‍ഥികള്‍ അസിസ്റന്റ് പ്രഫ.ബി. മാതണ്ടവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണമാണു വെര്‍ച്വല്‍-ഐ എന്ന കണ്ടുപിടിത്തം.


രണ്ടാം സമ്മാനം മഹേഷ് എസ്., സിബി ബാലു, ജസ് തോമസ് മാതണ്ട, സരാജ് ഏബ്രഹാം കുളങ്ങര എന്നീ വിദ്യാര്‍ഥികള്‍ നടത്തിയ ലെമണൈഡ് എന്ന ഗവേഷണത്തിനാണ്. അസിസ്റന്റ് പ്രഫ. സുബിന്‍ പി. ജോര്‍ജിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. 20,000 രൂപയാണു സമ്മാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.