മദ്യലോബിയുടെ താത്പര്യങ്ങള്‍ക്കു സര്‍ക്കാര്‍ കീഴടങ്ങി: പാസ്ററല്‍ കൌണ്‍സില്‍
Sunday, December 21, 2014 11:39 PM IST
ചങ്ങനാശേരി: മദ്യലോബിയുടെ താത്പര്യങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങിയെന്നു ചങ്ങനാശേരി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ യോഗം. ആവര്‍ത്തിച്ചു പ്രഖ്യാപിച്ച മദ്യനയം അട്ടിമറിച്ച സര്‍ക്കാര്‍ നീക്കത്തെ അപലപിച്ചു. മദ്യനയം തള്ളാതെ ശക്തമായ നടപടികളിലൂടെ സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിക്കണം.

ഇന്ത്യന്‍ ഭരണഘടന പ്രദാനം ചെയ്യുന്ന മതസ്വാതന്ത്യ്രത്തെ ധ്വംസിക്കുന്ന വിധത്തില്‍ ക്രൈസ്തവരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന തല്പരകക്ഷികളുടെ നിലപാടു മതേതരത്വത്തിനു ഭീഷണിയാണ്. ഇതില്‍നിന്നു പിന്മാറണം. പാക്കിസ്ഥാനിലെ പെഷവാറില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ കൊടുംക്രൂരത മനഃസാക്ഷിയെ വേദനിപ്പിക്കുന്നതാണെന്നും യോഗം വിലയിരുത്തി.


അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

വികാരി ജനറാള്‍മാരായ മോണ്‍.ജോസഫ് മുണ്ടകത്തില്‍, മോണ്‍.ജയിംസ് പാലക്കല്‍, മോണ്‍.മാണി പുതിയിടം, ഫാ.ഫിലിപ്പ് തയ്യില്‍, റവ.ഡോ.ടോം പുത്തന്‍കളം, റവ.ഡോ.മാത്യു ചങ്ങങ്കരി, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ.ജോജി ചിറയില്‍, അസിസ്റന്റ് സെക്രട്ടറി ജോസഫ് മറ്റപ്പറമ്പില്‍, പ്രഫ.ജെ.സി. മാടപ്പാട്ട്, വി.ജെ. ലാലി, അഡ്വ. ടോമി കണയംപ്ളാക്കല്‍, ജോസി ജോസഫ്, ലാലി ഇളപ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.