ബൈക്കില്‍നിന്നു തെറിച്ചുവീണ യുവതി ലോറി കയറി മരിച്ചു
ബൈക്കില്‍നിന്നു തെറിച്ചുവീണ യുവതി ലോറി കയറി മരിച്ചു
Sunday, December 21, 2014 12:16 AM IST
കൊടുവായൂര്‍(പാലക്കാട്): ബൈക്കില്‍നിന്നു റോഡിലേക്കു വീണ യുവതി ലോറിയുടെ മുന്‍ചക്രം കയറി മരിച്ചു.

നെന്മാറ കോളജിനു സമീപം നെല്ലിക്കാട് പറമ്പില്‍ അജികുമാറിന്റെ ഭാര്യ ആശ ബി.നായര്‍ (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയ്ക്കു കൊടുവായൂര്‍ കാക്കയൂര്‍ റോഡില്‍ പിട്ടുപീടിക ആലഞ്ചേരികുകളത്തില്‍ വില്ലേജ് ഓഫീസിനു സമീപത്താണു സംഭവം. യാത്രയ്ക്കിടെ ബൈക്ക് തെന്നിമാറുകയും പിറകിലിരുന്ന യുവതി റോഡിലേക്കു വീഴുകയുമാണുണ്ടായത്. തൊട്ടുപിറകില്‍ വന്നിരുന്ന ലോറിയുടെ ചക്രം യുവതിയുടെ തലയില്‍ കയറിയിറങ്ങി തത്ക്ഷണം മരിച്ചു.

പത്തൊമ്പതു വര്‍ഷമായി നെന്മാറ എന്‍എസ്എസ് കോളജില്‍ എല്‍ഡി ക്ളര്‍ക്കായി ജോലിചെയ്തു വരികയായിരുന്നു വൈക്കം സ്വദേശിനിയായ ആശ. തത്തമംഗലത്ത് ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റിനായി അരദിവസത്തെ ലീവ് എടുത്താണ് ആശ രാവിലെ പോയത്. ടെസ്റ് കഴിഞ്ഞു തിരിച്ചു മടങ്ങും വഴിയാണ് അപകടം.


ഒറ്റപ്പാലം എന്‍എസ്എസ് ട്രെയിനിംഗ് കോളജിലെ യുഡി ക്ളാര്‍ക്കാണു ഭര്‍ത്താവ് അജികുമാര്‍. രമേഷ് എന്ന ബന്ധുവാണു ബൈക്ക് ഓടിച്ചിരുന്നത്. ലോറി ഡ്രൈവര്‍ക്കെതിരെയും ബൈക്ക് ഓടിച്ച രമേഷിനെതിരേയും പോലീസ് കേസെടുത്തു. തമിഴ്നാട്ടില്‍നിന്നു വണ്ടിത്താവളത്തേക്കു നെല്ലു കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മക്കള്‍: ആര്‍ദ്ര, അദ്വൈത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.