കയര്‍ഫെഡ് അഴിമതി: വി.എ. അരുണ്‍കുമാറിന് എതിരേ വിജിലന്‍സ് കേസെടുത്തു
കയര്‍ഫെഡ് അഴിമതി:  വി.എ. അരുണ്‍കുമാറിന് എതിരേ വിജിലന്‍സ് കേസെടുത്തു
Sunday, December 21, 2014 12:10 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ അഴിമതിക്കുറ്റത്തിന് വിജിലന്‍സ് കേസെടുത്തു.

വി.എ. അരുണ്‍കുമാര്‍, എന്‍ജിനിയറിംഗ് കണ്‍സള്‍ട്ടന്റ് ആര്‍.കെ. രമേഷ്, കരാറുകാരനായ മുഹമ്മദ് അലി എന്നിവരെ യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ പ്രതികളാക്കി വിജിലന്‍സ് എസ്പി വി.എന്‍. ശശിധരന്‍ തയാറാക്കിയ എഫ്ഐആര്‍ ഇന്നലെ വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ മുമ്പാകെ സമര്‍പിച്ചു.

1999 ജൂണ്‍ മുതല്‍ 2001 ജൂണ്‍ വരെ കയര്‍ഫെഡിന്റെ എംഡിയായിരിക്കെ അരുണ്‍കുമാറും മറ്റു പ്രതികളുംകൂടി ഗൂഢാലോചന നടത്തി നാല്‍പ്പത്തേഴര ലക്ഷം രൂപയുടെ പണാപഹരണം നടത്തിയതിനാണു കേസെടുത്തത്.


ചേര്‍ത്തലയില്‍ കയര്‍ഫെഡ് ഗോഡൌണ്‍ പിഡബ്ളിയുഡി നിരക്കില്‍ നിന്നു പതിന്മടങ്ങ് ഉയര്‍ന്ന എസ്റിമേറ്റ് തയാറാക്കി സാങ്കേതികമോ, ഭരണപരമായോ ഉള്ള അനുമതിയില്ലാതെ നിര്‍മിച്ചതിലൂടെ പ്രതികള്‍ വന്‍തുക അപഹരിച്ചുവെന്നാണ് വിജിലന്‍സിന്റെ കണ്െടത്തല്‍. അഴിമതിനിരോധന നിയമത്തിലെ വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനാ കുറ്റവുമാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.