കായിക താരം ജസീന ഇന്നു വിവാഹിതയാകും
Sunday, December 21, 2014 11:57 PM IST
വടക്കഞ്ചേരി: പി.ടി. ഉഷ സ്കൂളിലെ താരമായിരുന്ന, ചിറ്റടി ഉസനാര്‍-ജമീല ദമ്പതികളുടെ മകള്‍ ജസീന വിവാഹിതയാകുന്നു. ഇന്നുച്ചയ്ക്കു മുടപ്പല്ലൂര്‍ പങ്കജം ഓഡിറ്റോറിയത്തിലാണു വിവാഹം. ഗള്‍ഫില്‍ ജോലിയുള്ള ആലത്തൂര്‍ വാനൂര്‍ നെട്ടത്തുകുളമ്പ് നിഹാല്‍ മന്‍സില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ നൌഫലാണ് വരന്‍. 2002ല്‍ ബാംഗളൂരില്‍ നടന്ന ദേശീയ മീറ്റില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ ജസീനയ്ക്കായിരുന്നു സ്വര്‍ണം. 2005ലും 2006ലും പൂനെയില്‍ നടന്ന ദേശീയ മീറ്റിലെ ഹര്‍ഡില്‍സില്‍ ജസീന രണ്ടാംസ്ഥാനം നേടി.


മംഗലം ഡാം ലൂര്‍ദ്മാതാ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു എട്ടാം ക്ളാസ് വരെയുള്ള പഠനം. പിന്നീടാണു പി.ടി. ഉഷ സ്കൂളില്‍ ചേര്‍ന്നത്. കുറ്റിപ്പുറം വളയകുളത്തു സ്കൂളില്‍ കായികാധ്യാപികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.