മോണ്‍. ഡോ. മാണി പുതിയിടം പൌരോഹിത്യ റൂബി ജൂബിലി നിറവില്‍
മോണ്‍. ഡോ. മാണി പുതിയിടം പൌരോഹിത്യ റൂബി ജൂബിലി  നിറവില്‍
Sunday, December 21, 2014 11:56 PM IST
തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തെക്കന്‍ മേഖലാ കോ ഓര്‍ഡിനേറ്ററും തിരുവനന്തപുരം ലൂര്‍ദ് ഫൊറോനാ പള്ളി വികാരിയുമായ മോണ്‍. ഡോ. മാണി പുതിയിടം പൌരോഹിത്യ സ്വീകരണത്തിന്റെ റൂബി ജൂബിലി നിറവില്‍.

ചങ്ങനാശേരി അതിരൂപതയില്‍പെട്ട പങ്ങട ഇടവകയില്‍ 1949 മേയ് 16 നു ജനിച്ച റവ. ഡോ. മാണി പുതിയിടം 1974 ഡിസംബര്‍ 21 ന് മാര്‍ ആന്റണി പടിയറയുടെ കൈവയ്പു ശുശ്രൂഷയിലൂടെയാണ് പൌരോഹിത്യത്തിലേക്ക്് ഉയര്‍ത്തപ്പെട്ടത്. റോമിലെ ബിബ്ളിക്കും സര്‍വകലാശാലയില്‍നിന്നു മാസ്റേഴ്സ് ബിരുദവും ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്നു ബിബ്ളിക്കല്‍ തിയോളജിയില്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. പൌളൈന്‍ ലെറ്റേഴ്സ് തിയോളജിയില്‍ ആഴത്തിലുള്ള പഠനം നടത്തിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി വടവാതൂര്‍ പൌരസ്ത്യ വിദ്യാപീഠത്തില്‍ അധ്യക്ഷനാണ്. ഏറ്റെടുത്ത കര്‍മമണ്ഡലങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച റവ. ഡോ. മാണി പുതിയിടം, ക്രൈസ്തവദാര്‍ശനികന്‍, മികച്ച സംഘാടകന്‍, വാഗ്മി, ധ്യാനഗുരു, മാധ്യമ അവലോകകന്‍, വിദ്യാഭ്യാസ ചിന്തകന്‍, ദൈവശാസ്ത്ര പണ്ഡിതന്‍ എന്നീ നിലകളിലെല്ലാം തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണു കാഴ്ചവച്ചിട്ടുള്ളത്.


മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറി, ചങ്ങനാശേരി അതിരൂപതയുടെ മതബോധനകേന്ദ്ര ഡയറക്ടര്‍, യുവദീപ്തി, കെസിഎസ്എല്‍ സംഘടനകളുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഇന്നു രാവിലെ 7.15ന്റെ ദിവ്യബലിക്കുശേഷം ലളിതമായ ജൂബിലി ആഘോഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.