സുനില്‍കുമാറിന്റെ ദുരനുഭവം ആര്‍ക്കും ഉണ്ടാകരുത്: ഹൈക്കോടതി
Sunday, December 21, 2014 11:56 PM IST
കൊച്ചി: ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍ സാഹുവിന് ഉണ്ടായതുപോലുള്ള ദുരനുഭവങ്ങള്‍ മറ്റൊരു ഉദ്യോഗസ്ഥനും ഉണ്ടാവരുതെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി ഉന്നയിച്ചതിനു മനോരോഗിയായി ചിത്രീകരിച്ചു തിരുനെല്‍വേലിയിലെ ഐഎന്‍എസ് കട്ടബൊമ്മനില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശി സാഹുവിനെ നിര്‍ബന്ധിച്ച് മനോരോഗ ചികിത്സയ്ക്കു നാവികാശുപത്രിയിലാക്കി എന്നാരോപിച്ചു ഭാര്യ ആരതി സാഹു നല്‍കിയ ഹര്‍ജിയിലാണു ജസ്റീസുമാരായ വി.കെ മോഹനന്‍, കെ. ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇത്തരം സംഭവങ്ങള്‍ സേനയുടെ അഭിമാനത്തെയും അന്തസിനെയും സേനാംഗങ്ങളുടെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്നു കോടതി ഓര്‍മിപ്പിച്ചു.


നാവികസേനയില്‍ സേവനം ചെയ്യുന്ന വ്യക്തിയെ ഏതെങ്കിലും തരത്തിലുള്ള അനുസരണക്കേടു കാട്ടിയെന്നാരോപിച്ച് മനോരോഗിയായി ചിത്രീകരിക്കുന്നതു ശരിയല്ല. സാഹുവിനുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ശനമായ മാര്‍ഗരേഖ തയാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സാഹുവിനു മനോരോഗമില്ലെന്നു ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാഹുവിനെ മോചിപ്പി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.