ഡോ.സ്വാമിനാഥന്റെ സംഭാവനകള്‍ അമൂല്യം: മുഖ്യമന്ത്രി
ഡോ.സ്വാമിനാഥന്റെ സംഭാവനകള്‍ അമൂല്യം: മുഖ്യമന്ത്രി
Sunday, December 21, 2014 11:34 PM IST
കോട്ടയം: ഡോ.എം.എസ്. സ്വാമിനാഥന്‍ നാടിനു നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം സിഎസ്ഐ റീട്രിറ്റ് സെന്റില്‍ വാണിശേരി ഫൌണ്േടഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ.എം.എസ്. സ്വാമിനാഥനു നല്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവാര്‍ഡ് നല്കപ്പെടുന്ന വ്യക്തികളുടെ പ്രധാന്യംകൂടി കണക്കിലെടുത്താണ് അവാര്‍ഡിനു മഹത്വം കൂടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതലമുറയ്ക്കു മാതൃകയാക്കാന്‍ സാധിക്കുന്ന ഗവേഷകനാണു ഡോ. എം.എസ്. സ്വാമിനാഥനെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലേക്ക് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കടന്നുവന്നതോടെ ഗവേഷണം നഷ്ടപ്പെട്ടെന്നും വിദ്യാഭ്യാസത്തില്‍ ഗവേഷണമില്ലെങ്കില്‍ വികസനം ഉണ്ടാകില്ലെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.


വാണിശേരി അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡോ.എം.എസ്. സ്വാമിനാഥനു സമര്‍പ്പിച്ചു. രാഷ്ട്രദീപിക സിഎംഡി മോണ്‍. മാത്യു എം. ചാലില്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഫാ.മാത്യു വാണിശേരി, ഡോ.പോള്‍ മണലില്‍, ഫാ.തോമസ് പീലിയാനിക്കല്‍, തേക്കിന്‍കാട് ജോസഫ്, അഡ്വ.ടോമി കല്ലാനി, പ്രഫ.മാടവന ബാലകൃഷ്ണപിള്ള പ്രഫ.മാത്യു ഉലകുംതറ, മാത്യു കൊല്ലമലക്കേരോട്ട് എന്നിവര്‍ പ്രസംഗിച്ചു. പുതിയ തലമുറയിലെ ആളുകള്‍ കാര്‍ഷിക മേഖലയില്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന് എം.എസ്. സ്വാമിനാഥന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ഫാ. മാത്യു വാണിശേരിയുടെ പൌരോഹിത്യ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച പുസ്തകം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ പ്രകാശനംചെയ്തു. ഫൌണ്േടഷന്‍ ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകളും സ്കോളര്‍ഷിപ്പുകളും യോഗത്തില്‍ വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.